Tue, 6 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Gireesh AD

ജ​സ്റ്റി​ൻ ചേ​ട്ടാ​യി​യും ആ​ഷ്‌​ലി​യും ഉ​ട​ൻ വീ​ട്ടി​ലേ​യ്ക്കെ​ത്തും; ‘ബെ​ത്‌​ല​ഹേം കു​ടും​ബ യൂ​ണി​റ്റ്’ ഒ​ടി​ടി​യി​ലേ​ക്ക്

നി​വി​ൻ പോ​ളി​യും മ​മി​ത ബൈ​ജു​വും കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ച്ച ‘ബെ​ത്‌​ല​ഹേം കു​ടും​ബ യൂ​ണി​റ്റ്’ ഒ​ടി​ടി​യി​ലേ​ക്ക്. ജി​യോ ഹോ​ട്ട്സ്റ്റാ​റി​ൽ ഒ​ക്ടോ​ബ​ർ ര​ണ്ടി​നാ​ണ് ചി​ത്രം പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തു​ന്ന​ത്.

300 കോ​ടി ക്ല​ബി​ൽ ക​യ​റി ഇ​ൻ​ഡ​സ്ട്രി ഹി​റ്റ​ടി​ച്ച ചി​ത്രം ഒ​ടി​ടി​യി​ലും പു​തി​യ റി​ക്കാ​ർ​ഡു​ക​ൾ സൃ​ഷ്ടി​ക്കു​മെ​ന്നാ​ണ് ആ​രാ​ധ​ക​രു​ടെ പ്ര​തീ​ക്ഷ.

ഫ​ഹ​ദ് ഫാ​സി​ൽ, ദി​ലീ​ഷ് പോ​ത്ത​ൻ, ശ്യാം ​പു​ഷ്ക​ര​ൻ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ചി​ത്രം നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. ​മ​ല​യാ​ള സി​നി​മ​യി​ൽ ഏ​റ്റ​വും വേ​ഗ​ത്തി​ൽ 300 കോ​ടി നേ​ടു​ന്ന ചി​ത്ര​മെ​ന്ന അ​പൂ​ർ​വ റി​ക്കാ​ർ​ഡ് 'ബെ​ത്‌​ല​ഹേം കു​ടും​ബ യൂ​ണി​റ്റ്' സ്വ​ന്ത​മാ​ക്കി​യി​രു​ന്നു.

സം​ഗീ​ത് പ്ര​താ​പ്, സു​രേ​ഷ് കൃ​ഷ്ണ, ബി​ന്ദു പ​ണി​ക്ക​ർ, വി​ന​യ് ഫോ​ർ​ട്ട്, റോ​ഷ​ൻ ഷാ​ന​വാ​സ്, ശ്യാം ​മോ​ഹ​ൻ, ഷ​മീ​ർ ഖാ​ൻ, ശ്രി​ന്ദ, പാ​ർ​വ​തി അ​യ്യ​പ്പ​ദാ​സ്, മീ​നാ​ക്ഷി ര​വീ​ന്ദ്ര​ൻ തു​ട​ങ്ങി വ​ലി​യൊ​രു താ​ര​നി​ര​യാ​ണ് ചി​ത്ര​ത്തി​ൽ ശ്ര​ദ്ധേ​യ വേ​ഷ​ങ്ങ​ളി​ലു​ള്ള​ത്.

കേ​ര​ള​ത്തി​ന് പു​റ​മെ ത​മി​ഴ്‌​നാ​ട്, ആ​ന്ധ്ര-​തെ​ല​ങ്കാ​ന മേ​ഖ​ല​ക​ളി​ലും ജി​സി​സി രാ​ജ്യ​ങ്ങ​ളി​ലും ചി​ത്ര​ത്തി​ന് മി​ക​ച്ച പ്ര​തി​ക​ര​ണ​മാ​ണ് ല​ഭി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. നി​വി​ൻ പോ​ളി​യു​ടെ ക​രി​യ​റി​ലെ ത​ന്നെ ഏ​റ്റ​വും വ​ലി​യ വി​ജ​യ​ചി​ത്ര​മാ​ണി​ത്.

 

Movies

സ്നേ​ഹം കൊ​ണ്ട് പൊ​തി​ഞ്ഞ കു​ടും​ബ​യൂ​ണി​റ്റ്

ഇ​ണ​ക്ക​വും പി​ണ​ക്ക​വും അ​യ​ൽ​ക്കാ​രു​മൊ​ക്കെ ചേ​ർ​ന്ന് തി​ക​ച്ചും സ​മാ​ധാ​ന​ത്തോ​ടെ തി​യേ​റ്റ​റി​ൽ ക​ണ്ടി​രി​ക്കാ​വു​ന്ന ഒ​രു സ്നേ​ഹ​മു​ള്ള കു​ടും​ബ യൂ​ണി​റ്റ്. നി​വി​ൻ പോ​ളി നാ​യ​ക​നാ​യെ​ത്തി​യ ബ​ത്‌​ല​ഹേം കു​ടും​ബ​യൂ​ണി​റ്റിനെ ഇങ്ങനെ വിശേഷിപ്പിക്കാം.

ത​ണ്ണീ​ർ​മ​ത്ത​ൻ ദി​ന​ങ്ങ​ൾ, പ്രേ​മ​ലു എ​ന്നീ സൂ​പ്പ​ർ​ഹി​റ്റു​ക​ൾ​ക്ക് ശേ​ഷം ഗി​രീ​ഷ് എ.​ഡി​യു​ടെ സം​വി​ധാ​ന​ത്തി​ൽ ഭാ​വ​ന സ്റ്റു​ഡി​യോ​സ് നി​ർ​മി​ച്ച ഈ ​ചി​ത്രം പ്രേ​ക്ഷ​ക​രെ ഒ​രു​പോ​ലെ ചി​രി​പ്പി​ക്കു​ക​യും ചി​ന്തി​പ്പി​ക്കു​ക​യും ചെ​യ്യു​ന്ന മ​നോ​ഹ​ര​മാ​യൊ​രു ഫീ​ൽ ഗു​ഡ് എ​ന്‍റ​ർ​ടൈ​ന​റാ​ണ്.

മു​ണ്ട​ക്ക​യ​ത്തു​നി​ന്നും ക​റു​കു​റ്റി​യി​ലേ​ക്ക് പു​തി​യ​താ​യി താ​മ​സി​പ്പി​ക്കാ​നെ​ത്തു​ന്ന കു​ടും​ബ​വും, അ​വ​രും അ​യ​ൽ​ക്കാ​രു​മാ​യു​ള്ള ഊ​ഷ്മ​ള​മാ​യ ബ​ന്ധ​വു​മാ​ണ് ചി​ത്ര​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ലം. പ്രാ​യ​വ്യ​ത്യാ​സ​മു​ള്ള ര​ണ്ടു​പേ​രു​ടെ പ്ര​ണ​യ​മാ​ണ് ചി​ത്ര​ത്തി​ന്‍റെ പ്ര​മേ​യം. ജ​സ്റ്റി​ൻ എ​ന്ന ക​ഥാ​പാ​ത്ര​മാ​യി നി​വി​ൻ പോ​ളി എ​ത്തു​മ്പോ​ൾ, ആ​ഷ്‌​ലി എ​ന്ന ക​ഥാ​പാ​ത്ര​മാ​യി മ​മി​ത ബൈ​ജു എ​ത്തു​ന്നു.

Latest News

Corehub Up